കേന്ദ്ര അവഗണനയില്‍ പ്രതിഷേധം; വയനാട്ടില്‍ നവംബര്‍ 19 ന് എല്‍.ഡി.എഫ് – യു.ഡി.എഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ: മുണ്ടക്കൈ- ചുമല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെയുള്ള കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 19 ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. നവംബര്‍ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ […]









