ഞാന്‍ എന്തെടുക്കുകയാണെന്ന തരത്തില്‍ ചില വീഡിയോകള്‍ കണ്ടു…റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോ..?
യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.കോടതി നടപടികള്‍ ആരംഭിച്ചപ്പോല്‍, ഒരു അഭിഭാഷകനാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ചീഫ് ജസ്റ്റിസിന്‍രെ കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിൻ്റെ വീഡിയോകൾ താൻ കണ്ടെന്നും, റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് […]







