ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
ടെഹ്റാന്‍: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്റാനില്‍ രണ്ട് ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹനില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു. ടെഹ്റാനില്‍ നഗരപ്രദേശങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് […]









