ആക്രമണം നടത്തുന്നവര്‍ ഹിന്ദുക്കളല്ല, കപടവിശ്വാസികള്‍; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഹിന്ദുക്കളുടെ പേരില്‍ അക്രമവും വിദ്വേഷ പ്രചരണവും നടത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ”ത്രിപുരയില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് നേരെ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമം നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്.എത്രനാള്‍ സര്‍ക്കാര്‍ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും?” രാഹുല്‍ പറഞ്ഞു. ത്രിപുരയില്‍ വി.എച്ച്.പി റാലിക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റാലിക്കിടെ […]
