‘വെള്ളം’ വ്യജപതിപ്പിനെതിരെ നിയമനടപടി
ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മികച്ച പ്രേക്ഷകാഭിപ്രായമുള്ള ചിത്രമായ ‘വെള്ളം’ ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് മാധ്യമങ്ങളോട് പങ്കുവച്ചത്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോര്‍ന്നത്.അനധികൃതമായി ചിത്രം ചോര്‍ത്തി […]
