കെപിസിസി അധ്യക്ഷ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല; കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് വിഡി സതീശന്‍
കൊച്ചി: കെപിസിസി അധ്യക്ഷ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനെ മാറ്റുന്നതു സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടക്കുന്നില്ല. മിനിയാന്ന് കെപിസിസി യോഗം കഴിഞ്ഞതേയുള്ളൂ. ഇന്നലെ രാവിലെ മുതലാണ് വാര്‍ത്തകള്‍ വന്നത്. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, […]









