Kerala

കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിച്ച് വി. സി

  • 12th March 2026
  • 0 Comments

കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ദേവസ്വം ബോർഡ് കോളജിലേക്കുള്ള സ്ഥലമാറ്റത്തിനും അംഗീകാരം നൽകി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഗവർണർ ഉത്തരവ് നൽകിയിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് വി.സിയുടെ നടപടി. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് […]

kerala Kerala

വി സിയുടെ വിലക്ക് തള്ളി കേരള സര്‍വകലാശാല; രജിസ്ട്രാര്‍ എത്തിയത് ഔദ്യോഗിക വാഹനത്തില്‍ തന്നെ

വി സി മോഹനന്‍ കുന്നുമ്മലിന്റെ വിലക്ക് തള്ളി കേരള സര്‍വകലാശാല. രജിസ്ട്രാര്‍ക്ക് ഔദ്യോഗിക വാഹനം നല്‍കരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ തള്ളി കളഞ്ഞു. ഇന്നും രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് എത്തിയത്. വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും, മിനി കാപ്പനുമാണ് വി സി നിര്‍ദേശം നല്‍കിയത്. ആസ്ഥാനത്ത് കയറ്റരുതെന്നും ഫയല്‍ നല്‍കരുതെന്നും ഉള്ള നിര്‍ദ്ദേശവും നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നും സര്‍വ്വകലാശാലയുടെ വാഹനമേ ഉള്ളൂവെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ മറുപടി. […]

Kerala kerala

ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയില്‍

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി. മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി പറഞ്ഞു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. വി സി […]

Kerala kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; വി സിയുടെ വിയോജിപ്പ് തള്ളി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

kerala Kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് : രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍, ആവശ്യം അംഗീകരിക്കാതെ വി സി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ വി സി. സസ്‌പെന്‍ഷന്‍ വിഷയം അജണ്ടയില്‍ ഇല്ലെന്ന് വി സി സിസ തോമസ് പറഞ്ഞു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട് വി സി സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആര്‍ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാര്‍ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചു. എന്നാല്‍ […]

Kerala kerala kerala politics

സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

  • 2nd March 2024
  • 0 Comments

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍. ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Kerala News

‘മെറിറ്റിലുള്ളത് നേതാക്കളുടെ മക്കളായാല്‍ ജോലി നല്‍കാന്‍ പാടില്ലേ?’; കണ്ണൂരില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ.കെ ബാലന്‍

  • 19th August 2022
  • 0 Comments

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഗവര്‍ണറുടെ സമീപനത്തോട് കേരള സമൂഹത്തിനു പൊരുത്തപ്പെടാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാഷ്ട്രീയ പ്രേരിതമായതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ നിയമ വിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ല. ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനു വിരുദ്ധമാണ്. സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന് എ.കെ ബാലന്‍ പറഞ്ഞു. […]

Kerala News

വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹം; കെ. സുധാകരന്‍

  • 17th August 2022
  • 0 Comments

സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയിന്‍ മേല്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെ ഉദേശശുദ്ധി സംശയാസ്പദമാണ്.കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ തകര്‍ത്തത് ഇടതു ഭരണമാണ്. അധ്യാപക തലത്തിലുള്ള രാഷ്ട്രീയ നിയമനങ്ങള്‍ അതിന് വേഗം പകര്‍ന്നു. കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിര്‍ത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട […]

News

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വിസി

  • 11th June 2020
  • 0 Comments

കോപ്പയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗണ്‍സലിംഗ് സെന്ററുകള്‍ വേണം. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണമേല്‍വിലാസം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാകേന്ദ്രങ്ങള്‍ കുറച്ചുകൂടി […]

error: Protected Content !!