വഖഫ് ബോര്‍ഡിന്റെ ചുമതല ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തിന്
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ വഖഫ് ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. സെക്രട്ടറിയേറ്റിലെ വഖഫ് വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഇനിമുതല്‍ സര്‍ക്കാര്‍ പ്രതിനിധിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഹൈക്കോടതിയിലെ ഹരജികളിലുള്ള നടപടികളും വഖഫ് ബോര്‍ഡിന്റെ പുനസംഘടനയും പൂര്‍ത്തിയാകുന്നത് വരെ ഈ താത്കാലിക ചുമതല തുടരും.
