വാക്സിനേഷനിലെ അശാസ്ത്രീയതയും വിവേചനവും തിരുത്തണം

  • 9th August 2021
  • 0 Comments

കുന്ദമംഗലം ഫാമിലി ഹെൽത്ത് സെന്ററിലെ കോവിഡ് വാക്സിനേഷനിലെ അശാസ്ത്രീയതയും വിവേചനവും അവസാനിപ്പിക്കണമെന്നും അടിയന്തിരമായി എച്ച്.എം.സി. വിളിച്ചു ചേർക്കണമെന്നും പഞ്ചായത്ത് മുസ് ലിം ലീഗ് നേതാക്കൾ മെഡിക്കൽ ഓഫീസറെ കണ്ട് ആവശ്യപ്പെട്ടു. 60 വയസ്സിനു മുകളിലുള്ളവർക്ക് നല്കുന്ന വാക്സി നിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കൂട്ടത്തിൽ മുതിർന്നവർക്കും മുന്തിയ പരിഗണന നല്കണമെന്നും 75 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും വീടുകളിൽ ചെന്ന് വാക്സിനേഷൻ നല്കണമെന്നും ആവശ്യപ്പെട്ടു. ആശാ വർക്കർ ആയിശബി കാരക്കുന്നുമ്മലിനെ ഭീഷണിപ്പെടുത്തിയ നടപടിയിലെ പ്രതിഷേധം അറിയിച്ചു. എ.കെ.ഷൗക്കത്തലി […]

Kerala News

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ്; സർക്കാർ നിർദേശത്തെ തുടർന്ന് പിൻവലിച്ച് കാസർകോട് കലക്ടര്‍

  • 27th July 2021
  • 0 Comments

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നു സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

National News

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കും; ഡോ റണ്‍ദീപ് ഗുലേറിയ

  • 24th July 2021
  • 0 Comments

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. 11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികൾക്കൊപ്പം ജീവിക്കുന്നത് വയോധികര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതല്‍ 30 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വ്യാപനത്തെ വലിയ തോതിൽ കുറയ്ക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. “സൈഡസ്‌ ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ […]

National News

ഇന്ത്യയിൽ വാക്‌സിൻ എടുത്ത 80 ശതാമാനത്തിലധികം പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് പഠനം

  • 16th July 2021
  • 0 Comments

ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത്​ ഡെൽറ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആർ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. കുത്തിവെപ്പ്​ എടുത്തവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ്​ പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ഇതിൽ 71 പേരാണ്​ കോവാക്​സിൻ സ്വീകരിച്ചത്​. 604 ആളുകൾ കോവിഷീൽഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ് ഇന്ത്യയിൽ വാക്​സിനേഷന്​ ശേഷം കോവിഡ്​ […]

National News

കോവിഡ് മൂന്നാം തരംഗം; തടയണമെങ്കിൽ ഇന്ത്യക്ക് വേണം പ്രതിദിനം 86 ലക്ഷം വാക്സിൻ കുത്തിവെപ്പ്

കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 34,703 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 553 പേരാണ് മരിച്ചത്. 4.64 ലക്ഷം പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. ഇതിനിടെ മൂന്നാംതരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മൂന്നാംതരംഗം ആഗസ്റ്റിലെത്തുമെന്നും സെപ്റ്റംബറില്‍ ഏറ്റവും രൂക്ഷമാകുമെന്നുമാണ് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാംതരംഗത്തിലേതു പോലെ ഒരു ദുരന്തം മൂന്നാംതരംഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രയത്‌നത്തിലാണ് അധികൃതരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. വാക്‌സിന്‍ ഉല്‍പ്പാദനവും ത്വരിതഗതിയിലായിക്കഴിഞ്ഞു. സുപ്രീംകോടതി ചെവിക്കു പിടിച്ചതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ […]

National News

വേണ്ടത് സമ്പൂർണ വാക്സിനേഷൻ അല്ലാതെ ബിജെപി യുടെ പതിവ് നുണകളല്ല; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

  • 16th June 2021
  • 0 Comments

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര […]

National News

വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടൽ; തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 16th June 2021
  • 0 Comments

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടാതെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ട ഇടവേള 16 ആഴ്ച വരെ നീട്ടിയതെന്നാണ് വെളിപ്പെടുത്തല്‍.തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നു. വാക്‌സിനുകളുടെ ഇടവേള വര്‍ധിപ്പിച്ച തീരുമാനം യുകെയില്‍ ഗുണം ചെയ്തു. ഇടവേള നീട്ടിയ ഘട്ടത്തിലാണ് ആല്‍ഫ വകഭേദത്തെ മറികടന്നത്. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ അഡ്‌നോവെക്ടര്‍ വാക്‌സിനുകള്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ […]

Kerala News

ജില്ലയിൽ ഒരാഴ്ച്ചത്തേക്കുള്ള വാക്സിനേഷൻ ബുക്കിംഗ് ആരംഭിച്ചെന്ന വാർത്ത വ്യാജം; കളക്ടർ

  • 13th June 2021
  • 0 Comments

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കലക്ടര്‍. വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്സിന്റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്്യക്തമാക്കി.

ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ രാജ്യത്തിന് മാതൃക; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക യജ്ഞം നടത്തിയതിലൂടെ ജില്ല കാഴ്ചവെച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന യജ്ഞം ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് വ്യാപനത്തിന് അല്‍പ്പം ആശ്വാസമുണ്ടായിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലിക ശമനമുണ്ടായി എന്നതിന്റെ പേരില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി […]

Kerala News

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം. ഇത് സംബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പോർട്ടൽ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ സുമേഷിനെ അറിയിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല പ്രാദേശിക തലത്തിൽ […]

error: Protected Content !!