National News

വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടൽ; തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടാതെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ട ഇടവേള 16 ആഴ്ച വരെ നീട്ടിയതെന്നാണ് വെളിപ്പെടുത്തല്‍.തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നു.

വാക്‌സിനുകളുടെ ഇടവേള വര്‍ധിപ്പിച്ച തീരുമാനം യുകെയില്‍ ഗുണം ചെയ്തു. ഇടവേള നീട്ടിയ ഘട്ടത്തിലാണ് ആല്‍ഫ വകഭേദത്തെ മറികടന്നത്. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ അഡ്‌നോവെക്ടര്‍ വാക്‌സിനുകള്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!