‘ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്’; മന്ത്രി വി ശിവന്‍കുട്ടി
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങള്‍ അവതരിപ്പിക്കും. പാഠ പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മഹാദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 317 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരുണ്ടെന്ന് കരുതുന്ന 15 സ്‌പോട്ടുകള്‍ […]




