വിമാനയാത്രക്കിടെ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ചു,കേസ്
വിമാനത്തിൽ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ചു.ന്യൂയോര്‍ക്കില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനത്തിലാണ് സംഭവം. യു.എസ് സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് മൂത്രമൊഴിച്ചത്.ശനിയാഴ്ച്ച രാത്രി പത്തോടു കൂടിയാണ് വിമാനം ദില്ലിയിൽ എത്തേണ്ടിയിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുമ്പാണ് സംഭവം. ഈ വിദ്യാർത്ഥി മദ്യപിച്ചിരുന്നതായി എയർലൈൻസ് ജീവനക്കാർ പറയുന്നു. ന്യൂയോര്‍ക്കില്‍നിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എ.എ.292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തില്‍ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി. ഇതോടെ ഇയാള്‍ അധികൃതരെ അറിയിച്ചു. അതേസമയം മൂത്രമൊഴിച്ച […]
