Kerala News

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

  • 31st August 2021
  • 0 Comments

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കളും. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബു ബേബി ജോണിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു […]

Kerala News

കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

  • 30th August 2021
  • 0 Comments

കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരിക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. ആര്‍എസ്പി ആവശ്യപ്പെടുന്നത് നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ്. കോണ്‍ഗ്രസിന് ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ […]

Kerala Local News

പ്രമേയാനുമതി നിഷേധിച്ചു; ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍

  • 27th July 2021
  • 0 Comments

കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയി. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപെടുന്ന പ്രമേയത്തിന് യുഡിഎഫ് പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിന് ഭരണസമതി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്. പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം ധനീഷ് ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് […]

Kerala News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും രംഗത്ത്; യുഡിഎഫില്‍ അഭിപ്രായ ഐക്യമായി

  • 22nd July 2021
  • 0 Comments

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു ഡി എഫില്‍ ഒടുവില്‍ അഭിപ്രായ ഐക്യമായി. മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന കിട്ടണം, സച്ചാര്‍ റിപ്പോര്‍ട്ടിലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ക്രൈസ്തവര്‍ അടക്കമുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കണം. മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസും ഈ ആവശ്യത്തിലേക്ക് എത്തിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പായി യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു. നേരത്തെ പ്രതിപക്ഷനേതാവ് […]

Kerala News

പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ ശനിയാഴ് ച്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും. യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി […]

ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

  • 24th June 2021
  • 0 Comments

ഈ ദുരിതകാലത്ത് ക്യാപിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഇത്രമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്നു നമ്മുടെയൊക്കെ സംഭാഷണങ്ങളില്‍ പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും പെട്രോള്‍ വില നൂറ് കടന്നു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒരു […]

Kerala News

മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

  • 22nd June 2021
  • 0 Comments

മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെ സംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ . വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ […]

Kerala News

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

  • 18th June 2021
  • 0 Comments

യുഡിഎഫ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമര്‍ശിച്ച് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പന്‍ രംഗത്ത്. വി ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തതില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ലെന്നും അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ ഒരു പ്രശ്‌നത്തില്‍ പരസ്യ വിമര്‍ശനവുമായി ഇതാദ്യമായാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് […]

Local News

കോവിഡ് ദുരിതം: പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മാതൃകയായി ഒളവണ്ണ മേഖല യു ഡി എഫ്

  • 16th June 2021
  • 0 Comments

കോവിഡ് രണ്ടാം തരംഗം ജന ജീവിതത്തെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കി തുടരുകയും കൂടുതല്‍ ഭയാനകമായ മൂന്നാം തരംഗത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്ന സമയത്ത് വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തകയാണ് ഒളവണ്ണ മേഖല യു ഡി എഫ് കമ്മറ്റി. കോഴിക്കോട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും കൂടിയ പഞ്ചായത്തായി ഒളവണ്ണ മാറിയിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും രാഷ്ട്രീയ വത്കരിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയപ്പോഴാണ് ബദല്‍ സംവിധാനത്തെ കുറിച്ച് യു ഡി […]

Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം; നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  • 15th June 2021
  • 0 Comments

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് . ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത […]

error: Protected Content !!