Kerala News

‘അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്’ഇരുപത്തിരണ്ടുകാരി പ്രസിഡന്റ്

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇരുപത്തിരണ്ടുകാരി ചുമതലയേറ്റു.സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ ആണ് നേടിയത്.. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം സനിതാ സജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ […]

Local News

തൃക്കാക്കരയിലെ വിജയത്തില്‍ കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ഉജ്ജല വിജയത്തില്‍ കുന്ദമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി പരിപാടികള്‍ക്ക് കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ഖാലിദ് കിളിമുണ്ട, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം പി കേളുക്കുട്ടി, ഡിസിസി സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്‍ യുഡിഎഫ് നേതാക്കളായ ബാബു നെല്ലൂളി, അരിയില്‍ മൊയ്തീന്‍ ഹാജി, എം ധനീഷ്‌ലാല്‍, സിവി ഷംജിത്ത,് ഒ സലീം, എന്‍ എം യൂസുഫ,് ഐ മുഹമ്മദ് കോയ, കെകെസി […]

Kerala News

ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്, കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. ‘തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അതില്‍ കൂടുതല്‍ ദുഃഖിക്കുന്നതിലോ സന്തോഷിക്കുന്നതിലോ പ്രസക്തിയില്ല. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയില്‍ നടന്നിരുന്നു. തോല്‍വി സ്വഭാവികമായും പരിശോധിക്കപ്പെടും. യുഡിഎഫ് പോലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന സമീപനം ശരിയല്ല. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോ ജോസഫ്.’ കെ വി തോമസ് പറഞ്ഞു. ചെറിയ മാര്‍ജിന് എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നത്. […]

Kerala News

തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. […]

Kerala News

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും […]

Kerala News

ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെുപ്പില്‍ മത്സരിക്കാനില്ലെന്ന ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടില്ല. അവരുമായി സഖ്യമോ മുന്നണിയോ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. കൂടാതെ, ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കേരള സര്‍ക്കാര്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചതെന്തിനാണെന്ന് വിഡ് സതീശന്‍ ചോദിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ […]

Kerala News

യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന് ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി രൂപീകരിച്ച നാലു ഉപസമിതികളുടെ യോഗവും അന്നേ ദിവസം രാവിലെ 10ന് ഡിസിസി ഓഫീസില്‍ ചേരും. തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണമെന്നും എന്നാല്‍ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നുമാണ് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശം. കൂടാതെ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ […]

Kerala News

യുഡിഎഫ് ധര്‍ണ്ണ മാര്‍ച്ച് 4ന്

  • 27th February 2022
  • 0 Comments

കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും സ്വീകരിക്കുന്നത്. കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം.പിണറായിവിജയന്റെ ഭരണത്തില്‍ […]

Kerala News

നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ,മുസ്ലിംലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ല; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

  • 22nd February 2022
  • 0 Comments

മുന്‍ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ച് ചിലര്‍ കഥകള്‍ മെനയുകയാണെന്നും മുസ്ലിം ലീഗ് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ… ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെപ്പറ്റി മാത്രമല്ലല്ലോ…ഫെയ്‌സ്ബുക്ക് പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല. യുഡിഎഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു. […]

error: Protected Content !!