Kerala News

ഗുജറാത്ത് മാതൃക പഠിക്കാൻ കേരളം; ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാൻ പ്രതിനിധികൾ ഇന്ന് അഹമ്മദാബാദിലേക്ക്

  • 27th April 2022
  • 0 Comments

ഗുജറാത്ത് മാതൃക പഠിക്കാനൊരുങ്ങി കേരള പ്രതിനിധികൾ അഹമ്മദാബാദിലേക്ക്. ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘംഇന്ന് ഉച്ചയോടെ ഗുജറാത്തിലേക്ക് തിരിക്കും. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. 2013-ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് അന്ന് പറഞ്ഞിരുന്നത്.

error: Protected Content !!