വീടിനുള്ളിലെ ചിതലിനെ കൊല്ലാന്‍ ടിന്നര്‍ ഒഴിച്ച് തീയിട്ടു; പതിമൂന്നുകാരി പൊളളലേറ്റ് മരിച്ചു
ടിന്നര്‍ ഒഴിച്ച് ചിതലിനെ നശിപ്പിക്കാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകള്‍ മരിച്ചു. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖൈ്വത് ഇ മില്ലത് നഗറിലാണ് സംഭവം.ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ ശല്യം രൂക്ഷമായിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് പെയിന്റിംഗ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. തുടര്‍ന്ന് തീയിടുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചു. വാതില്‍ അടച്ചാണ് ഇത് ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ മൂന്ന് പേര്‍ക്കും വീട്ടില്‍ നിന്ന് […]
