Kerala News

പാലക്കാട് ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു, പാപ്പാന് ​ഗുരുതര പരിക്ക്

  • 25th February 2023
  • 0 Comments

പാലക്കാട് പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞ് പാപ്പാന് ഗുരുതര പരിക്ക്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആനയെ ഉടൻ തളച്ചതിനാൽ വലിയ അപകടമുണ്ടായില്ല.പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷം ആന മുന്നോട്ട് ഓടി ഏറെ നേരം പരിഭ്രാന്തി പരത്തുകയായിരുന്നു. […]

error: Protected Content !!