National News

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

  • 15th September 2024
  • 0 Comments

ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.തീവ്രവാദികള്‍ ഒളിഞ്ഞിരുന്ന് സൈന്യത്തിനുനേരെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇടയ്ക്കിടെ വെടിവെയ്പ്പ് നടക്കുന്ന പശ്ചാതലത്തില്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ […]

National News

കാശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു, ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്

കാശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരായ വിജയ് കുമാറാണ് കാശ്മീരിലെ കുല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ബാങ്കിലേക്ക് പോകുംവഴി ഭീകരര്‍ വിജയ്കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കുമുന്‍പായിരുന്നു വിജയ്കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ വ്യാപകമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടന ഏറ്റെടുത്തു. വിജയ് കുമാറിനെ കൊലപ്പെടുത്തിയത് പാഠമാകണം. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതേ […]

error: Protected Content !!