തെലങ്കാനയിൽ ഗവർണർ- സർക്കാർ പോര് ഒത്തുതീർന്നു,കോടതിയിൽ നിന്നും സർക്കാർ ഹർജി പിൻവലിച്ചു
തെലങ്കാനയിൽ ഗവർണർ – തെലങ്കാന സർക്കാർ പോര് ഒത്തുതീർപ്പിൽ. ബജറ്റ് അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ അറിയിച്ചു,ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.. ഇതിന് പിന്നാലെ ഗവർണർക്കെതിരെ നൽകിയ ഹർജി സംസ്ഥാനസർക്കാർ പിൻവലിച്ചു. ഫെബ്രുവരി 3 – ന് ഗവർണർ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന് ഒരുക്കങ്ങളായോ എന്ന് ചോദിച്ച് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് കിട്ടി. ഫെബ്രുവരി 3 – ന് അവതരിപ്പിക്കേണ്ട ബജറ്റിന് ഗവർണർ ഇതുവരെ അനുമതി […]
