National News

മദ്യ പാനം ചോദ്യം ചെയ്തു; പെൺമക്കളെ അച്ഛൻ അടിച്ചു കൊന്നു

തമിഴ്‌നാട്ടില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് തന്റെ രണ്ട് പെൺമക്കളെ തലക്കടിച്ച് കൊന്നു . കാഞ്ചിപുരം ജില്ലയിൽ മധുരപ്പാക്കത്താണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവർ അച്ഛൻ ഗോവിന്ദ രാജന്റെ അടിയേറ്റ് മരിച്ചത്. ഗോവിന്ദ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാൻ കഴിയാതെ ഇവരുടെ മറ്റൊരു മകൾ നദിയ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മക്കളെ അടിച്ചു കൊല്ലുന്നത് . കുട്ടികളുടെ […]

National News

തമിഴ്നാട്ടില്‍ നിരന്തരം പരിഹസിച്ച സഹപാഠിയെ കുത്തികൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി

നിരന്തരം പരിഹസിച്ച സഹപാഠിയെ കുത്തികൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ ‘പെണ്‍കുട്ടി’ എന്ന് വിളിച്ച് അപമാനിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെപ്പോലെയാണെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസരിച്ചിരുന്നത്. ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. സഹപാഠിയെ […]

National News

അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം, മൃതദേഹം ബാരലിനുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടിസൂക്ഷിച്ച് മകന്‍

മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണം അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. കോണ്‍ക്രീറ്റ് വച്ച് ബാരല്‍ അടച്ചാണ് മകന്‍ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം. സംഭവത്തില്‍ മകനായ സുരേഷിനെ പൊലീസ് പിടികൂടി. ഷെമ്പകം (86) കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന്‍ വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും […]

National News

അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങള്‍ ആരാഞ്ഞ് സ്റ്റാലിന്‍

സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍. സര്‍ക്കാരിന്റെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി) ബസിലാണ് സ്റ്റാലിന്‍ യാത്ര ചെയ്തത്. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ […]

National News

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട കുട്ടിക്കെതിരെ വധ ഭീഷണി; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • 28th February 2022
  • 0 Comments

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനല്‍ ഷോയില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ അറസ്റ്റില്‍. ഐപിസി153(എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506(2) (ഭീഷണിപ്പെടുത്തല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവയാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോൾ കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡിലാണ് ഫെബ്രുവരി 19 ന് സീ തമിഴ്‌ ചാനലിൽ സംപ്രക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ […]

National News

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; പുതുവർഷത്തിൽ രണ്ടാമത്തേത്

  • 5th January 2022
  • 0 Comments

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. രാവിലെ എട്ടരയോടെ സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിലാണ് അപകടം നടന്നത് . വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് […]

National News

തമിഴ്‌നാട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് മരണം, പത്തോളം പേര്‍ക്ക് പരിക്കേറ്റു

  • 1st January 2022
  • 0 Comments

തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപമുള്ള പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. പത്തോളം പേര്‍ക്ക് പരിക്കേറ്റു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.നൂറിലധികം തൊഴിലാളികളുള്ള പടക്ക നിര്‍മാണശാലയാണ് ഇത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേ‍ർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.ക്രിസ്തുമസ് പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

National News

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

  • 11th November 2021
  • 0 Comments

തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ രീതിയിൽ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് […]

National News

ഫിറ്റായി ഇരിക്കുന്നവര്‍ അശ്ലീലം പറഞ് പേടിപ്പിക്കുന്നു; സ്കൂളിന് പരിസരത്തെ മദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്

  • 24th October 2021
  • 0 Comments

സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയുമായി എത്തിയത്.ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഇ എം ഇളംതെന്‍ട്രൽ അരിവരസൻ എന്നീ സഹോദരങ്ങളാണ് മദ്യശാലക്കെതിരെ രംഗത്തെത്തിയത് .പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്. മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സ്കൂളിലേക്ക് നടന്നുപോകുമ്പോള്‍ […]

National News

50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രം പ്രവേശനം; തമിഴ്‌നാട്ടില്‍ നാളെ മുതൽ സിനിമാ തീയറ്ററുകൾ തുറക്കും

  • 22nd August 2021
  • 0 Comments

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടില്‍ നാളെ മുതൽ വീണ്ടും തിയറ്ററുകള്‍ തുറക്കും. നിരവധി സിനിമകളാണ് തിയറ്ററുകള്‍ തുറക്കുന്നതും നോക്കി റിലീസിനായി കാത്തിരിക്കുന്നത്. ഏപ്രില്‍ 26നാണ് ലോക്ക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ച് പൂട്ടിയത്. നിലവില്‍ 50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും സെക്കന്റ് ഷോയ്ക്ക് അനുമതിയില്ല. തിയറ്റര്‍ ഉടമകളും സ്ഥാപനത്തിലെ തൊഴിലാളികളും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം തിയറ്റര്‍ പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ നിർദ്ദേശങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ […]

error: Protected Content !!