ഇനി ഒരു നിമിഷം നീതി വൈകിക്കൂടാ; മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂട്
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്.മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു . ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, സുരാജ് കുറിച്ചു. നിരവധി സിനിമാ താരങ്ങൾ മണിപ്പുരിലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എത്തുന്നുണ്ട്. മണിപ്പുരില്‍ രണ്ടുസ്ത്രീകളെ എതിര്‍ സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷഭീതിയായി. […]
