അടച്ചിട്ട ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ഉച്ചയോടെ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അടച്ചിട്ട ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍, പ്രത്യേകിച്ചും സുപ്രിംകോടതി മെട്രോ സ്റ്റേഷന്‍, ഉച്ചയോടെ തുറക്കുകയോ അല്ലെങ്കില്‍ യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കയോ ചെയ്യണമെന്ന് സുപ്രിംകോടതിയുടെ താക്കീത്. ഉച്ചയ്ക്ക് മുന്‍പായി ഇക്കാര്യത്തില്‍ കൃത്യമായൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ കോടതിക്ക് ജുഡീഷ്യല്‍ ഇടപെടല്‍ നടത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സുപ്രിംകോടതി മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെ പതിനാറോളം സ്റ്റേഷനുകളാണ് അടച്ചിട്ടിരുന്നത്. […]









