Kerala kerala

സപ്ലൈകോയില്‍ സബ്സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി; തീരുമാനം ഓണച്ചന്തകള്‍ തുടങ്ങാനിരിക്കെ

  • 5th September 2024
  • 0 Comments

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വര്‍ധിപ്പിച്ചു. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിര്‍ദ്ദേശം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാന്‍ ഇരിക്കേയാണ് സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധന. സെപ്റ്റംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയര്‍. ജില്ലാതല ഫെയറുകള്‍ സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ […]

Kerala kerala

സപ്ലൈകോ സബ്സിഡി കുറച്ചു; ഇനി 35% മാത്രം സബ്സിഡി, അരിയും പഞ്ചസാരയുമുള്‍പ്പെടെ 13 ഇനങ്ങള്‍ക്ക് വില കൂടും

  • 15th February 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2016ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടര്‍ ഭരണം ലഭിച്ച് മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് […]

Kerala News

സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്‍പ്പന 11 മുതല്‍

  • 9th December 2021
  • 0 Comments

സംസ്ഥാനത്ത് സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബര്‍ 11നു തൃശൂരില്‍ തുടക്കമാകും.പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ തീരുമാനം. ഓണ്‍ലൈന്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി […]

Kerala

സപ്ലൈകോ : വാട്സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

സപ്ലൈകോ : വാട്സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്‌സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ : ചെറുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9946052299, പീപ്പിള്‍സ് ബസാര്‍ കോഴിക്കോട് – 9847201786, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കോഴിക്കോട് […]

Kerala News

സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് പ്രവർത്തനം ആരംഭിച്ചു

  • 10th September 2020
  • 0 Comments

മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ […]

error: Protected Content !!