Kerala kerala

‘നിങ്ങളെ രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതക്കാരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, ഇതുകണ്ട് നിങ്ങള്‍ വളരുക’; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത മോഹന്‍

  • 31st July 2024
  • 0 Comments

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാത മോഹന്‍. നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരോ നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും സഹജീവികളെ സ്‌നേഹിച്ച് നിങ്ങള്‍ വളരണമെന്നും സുജാത ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടറാവണമെന്നോ എന്‍ജിനീയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവര്‍ കൂട്ടി?ച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ‘മക്കളെ… നിങ്ങളെ ഇന്ന് ഈ രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ […]

error: Protected Content !!