Kerala kerala

തിരുവനന്തപുരത്ത് 52 കാരന്‍ ആത്മഹത്യ ചെയ്തു

  • 14th September 2024
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട് 52 കാരന്‍ ആത്മഹത്യ ചെയ്തു. പൂവത്തൂര്‍ സ്വദേശി എം. ശങ്കര്‍ (52) ആണ് വീടിന് പുറത്ത് പ്ലാവിന് മുകളില്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്ലാവിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Kerala kerala

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • 14th August 2024
  • 0 Comments

തൃശൂര്‍: ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

kerala Kerala

വായ്പ തിരിച്ചടവ് മുടങ്ങി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8th August 2024
  • 0 Comments

നെന്മാറ: കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ പരേതനായ പഴണിയാണ്ടിയുടെ മകന്‍ കര്‍ഷകനായ സോമന്‍ (59) ആത്മഹത്യ ചെയ്തു. കൃഷിമാത്രം ആശ്രയിച്ചു വരുന്ന സോമന് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കള്‍. പല ബാങ്കില്‍ നിന്നായി എടുത്ത വായ്പ കൃഷി നഷ്ടത്തെ തുടര്‍ന്ന് തിരിച്ചടവ് സാധ്യമാകാത്തതിനാലാണ് കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്തതെന്ന് മരണക്കുറിപ്പ് എഴുതി വെച്ചിരുന്നു. ഭാര്യ: മഞ്ജു. അമ്മ: വിലാസിനി. മക്കള്‍: വീണ, സൂര്യ. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Kerala kerala

പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

  • 25th July 2024
  • 0 Comments

കൊച്ചി : മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയില്‍ (65) ആണ് മരിച്ചത്. പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഫാദര്‍ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.

Kerala kerala

പാലക്കാട് മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  • 26th June 2024
  • 0 Comments

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിന് അടിപ്പെട്ടതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ചില മാനസിക ബുദ്ധിമുട്ടുകള്‍ മൂലം വിഷ്ണു കുറച്ചുനാളായി കൃത്യമായി ക്ലാസുകളില്‍ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം […]

National

ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; ശേഷം മൃതദേഹത്തെ മടിയില്‍ കിടത്തി ഭര്‍ത്താവ് സെല്‍ഫിയെടുത്തു; പിന്നാലെ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത് ഭര്‍ത്താവ്. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. കൊലപാതക ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോര്‍ട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടര്‍ന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി […]

Kerala kerala

കെഎസ്ഇബി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് നാളെ പെന്‍ഷന്‍ ആകാനിരിക്കെ

  • 27th April 2024
  • 0 Comments

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് (56) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ […]

kerala Kerala

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

  • 17th April 2024
  • 0 Comments

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ വി സൈജുവിനെയാണ് എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ്. തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019ല്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ തന്നെ […]

kerala Kerala

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 7th April 2024
  • 0 Comments

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്റെ താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്താണ് മരണത്തിലേക്ക് നയിച്ചതില്‍ വ്യക്തതയില്ല. മൃതദേഹം കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Kerala kerala

ലഹരിക്കടത്തു കേസില്‍ എക്‌സൈസ് പിടികൂടി; പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  • 14th March 2024
  • 0 Comments

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇന്നു രാവിലെ ഏഴു മണിക്കാണ് ലോക്കപ്പിനുള്ളില്‍ ഷോജോ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഡ്രൈവറാണ് ഇയാള്‍. എന്നാല്‍ ഷോജോ ആത്മഹത്യ ചെയ്യാനുള്ള […]

error: Protected Content !!