kerala Kerala

അരൂരില്‍ പത്ത് വയസുകാരന്‍ ഊഞ്ഞാലില്‍ കുടുങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: അരൂരില്‍ പത്ത് വയസുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരൂര്‍ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് – ധന്യ ദമ്പതികളുടെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ ഊഞ്ഞാലിനായി കെട്ടിയ തുണിയില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വര്‍ഷങ്ങളായി അരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും […]

Kerala kerala Local

വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Kerala kerala

ഷഹാനയുടെ ആത്മഹത്യ; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ നവവധുവായ 19കാരി ഷഹാന മുംതാസ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഷഹാനയ്ക്ക് കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് ഭര്‍ത്താവ് അബ്ദുള്‍ വാഹിദും ഭര്‍തൃവീട്ടുകാരും പരിഹസിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്റെ ഉമ്മ ചോദിച്ചുവെന്നും വാഹിദിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് […]

kerala Kerala

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്‌ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്‌ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ […]

Kerala kerala

താമരശ്ശേരിയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യയും കുട്ടികളും ബന്ധുവീട്ടില്‍ പോയ സമയത്താണ് യുവാവ് ജീവനൊടുക്കിയത്. അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Kerala kerala

നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയുടെ ഫോണ്‍ അജാസ് ഫോര്‍മാറ്റ് ചെയ്തു; തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ്

  • 9th December 2024
  • 0 Comments

തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രണ്ടാംപ്രതി അജാസാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജയുടെ ഫോണിന്റെ പാസ്സ്വേര്‍ഡ് അജാസിന് അറിയാമായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇന്ദുജ സംസാരിച്ചത് അജാസിനോടാണെന്നും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതേസമയം, ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയില്ലായിരുന്നു. […]

kerala News

അമ്മു സജീവന്റെ മരണം; അറസ്റ്റിലായവരുടെ ഫോണിൽ തെളിവുകളുണ്ട്; സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

  • 22nd November 2024
  • 0 Comments

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും […]

Kerala kerala

‘വിട പറയുകയാണെന്‍ ജന്മം’; യൂട്യൂബ് ചാനലില്‍ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ; പാറശാലയിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

  • 27th October 2024
  • 0 Comments

തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രിയാ ലത യൂട്യൂബ് ചാനല്‍ നടത്തിയിരുന്നു. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ്ബ് ചാനലില്‍ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജീവനൊടുക്കാന്‍ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ‘വിട പറയുകയാണെന്‍ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് […]

kerala Kerala

എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു; മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു

  • 24th October 2024
  • 0 Comments

സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം […]

Kerala kerala

തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • 16th September 2024
  • 0 Comments

തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടിയില്‍ വന്ന ശേഷം വീട്ടില്‍ എത്തി. തുടര്‍ന്നാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കല്ലമ്പലത്തുള്ള വീട്ടില്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്ന സമയത്ത് ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭര്‍ത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. മാനസിക […]

error: Protected Content !!