Kerala News

ജൂലൈ 25 മുതല്‍ സേ പരീക്ഷ,വിജയ ശതമാനം കൂടുതൽ കോഴിക്കാട് ജില്ലയിൽ

  • 21st June 2022
  • 0 Comments

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ ആകെ 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി.കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. മുഴുവന്‍ വിഭാഗങ്ങളിലുമായി ഇത്തവണ പരീക്ഷ എഴുതിയത് 212,286 ആണ്‍കുട്ടികളും 2,10,604 പെണ്‍കുട്ടികളുമാണ് (ആകെ 4,22,896) വിജയ ശതമാനം കൂടുതൽ കോഴിക്കാട് ജില്ലയിലാണ്. 87.79 ശതമാനം. കുറവ് വിജയശതമാനം വയനാടാണ്. 75.07 ശതമാനം. 78 […]

Kerala News

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, 24 കുട്ടികള്‍ ആശുപത്രിയില്‍

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം […]

Kerala News

പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം; മന്ത്രി വീണാ ജോര്‍ജ്

പന്ത്രണ്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികള്‍ വാക്സിന്‍ സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും പന്ത്രണ്ട് മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5,054 കുട്ടികള്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 27,486 […]

Kerala News

ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.

Kerala News

യുക്രൈൻ യുദ്ധം; കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ

  • 27th February 2022
  • 0 Comments

റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യന്‍ എംബസി കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും അതിര്‍ത്തികളിലേക്ക് എത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ആരും എത്തുന്നില്ലെന്നും ആരോപിച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഓരോ ദിവസവും വളരെക്കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രം ഇന്ത്യയിലെത്തിക്കുന്ന രീതിക്ക് പകരമായി കൂടുതല്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിച്ച് ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. മറ്റ് രാജ്യങ്ങളില്‍ […]

National News

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് സ്റ്റാലിൻ

  • 25th February 2022
  • 0 Comments

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാർത്ഥികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ് . ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും […]

Kerala News

നെഹർ കോളേജിൽ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ച സംഭവം; ആറ് പ്രതികൾ അറസ്റ്റിൽ

  • 9th November 2021
  • 0 Comments

കണ്ണൂരിലെ നെഹർ കോളേജിൽ റാഗിങ്ങിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റില്‍.ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് ഉച്ച ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ […]

National News

സഹപാഠിയെ വെടിവെച്ചുകൊന്ന് പതിനാലുകാരന്‍; ഞെട്ടലോടെ വിദ്യാര്‍ത്ഥികള്‍

  • 31st December 2020
  • 0 Comments

സഹപാഠിയെ വെടിവെച്ചു കൊന്ന് പതിനാലുകാരന്‍. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ മൂന്ന് തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്. ക്ലാസ്മുറിയിലെ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് സഹപാഠിയെ വെടിവെക്കുകയായിരുന്നു. ”ബുലന്ദ്ഷഹറിലെ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വീട്ടിലേക്ക് ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് വെടിവെക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് […]

Kerala

കോവിഡ് പ്രതിസന്ധിക്കിടയിലും പാഠപുസ്തക വിതരണം പൂർത്തിയാക്കി കോഴിക്കോട് ജില്ല

  • 22nd July 2020
  • 0 Comments

കോഴിക്കോട്: കോവിഡ് -19 ഉയര്‍ത്തിയ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനിടയിലും ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തക വിതരണമാണ് പൂര്‍ത്തിയായത്. 31,68,413 പുസ്തകങ്ങളാണ് ജൂലൈ 12 നുള്ളില്‍ ജില്ലയില്‍ വിതരണം ചെയ്തത്. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് പാഠപുസ്തക വിതരണം നടന്നത്. കെ.ബി.പി.എസില്‍ നിന്നും ജില്ല ഡിപ്പോകളില്‍ എത്തിച്ച് സ്‌കൂള്‍ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയാണ് വിതരണം പൂര്‍ത്തിയാക്കിയത്. ഇവിടെനിന്നും 333 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങള്‍ […]

Kerala

കഥകളും കളിചിരിയുമായി ‘കിളിക്കൊഞ്ചല്‍’ കുട്ടികളിലേക്ക്

കൊച്ചുകുട്ടികളില്‍ കളിയും ചിരിയും കുസൃതിയും നിറച്ച് ‘കിളിക്കൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാനപരിപാടിയുടെ സംപ്രേഷണം ആരംഭിച്ചു. മൂന്നു വയസ് മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ‘കിളിക്കൊഞ്ചല്‍’ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും. രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംപ്രേഷണം. വൈകിട്ട് […]

error: Protected Content !!