Sports

ഋഷഭ് പന്തിന് പകരം ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകൻ

  • 16th March 2023
  • 0 Comments

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് പകരം പുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇനി ഡേവിഡ് വാര്‍ണര്‍ നയിക്കും. വാഹനാപകടത്തില്‍ പരുക്ക് പറ്റി വിശ്രമത്തില്‍ കഴിയുകയാണ് ഋഷഭ് പന്ത്. ഇത്തവണത്തെ ഐ പി എൽ സീസൺ താരത്തിന് നഷ്ട്മാകുമെന്ന സാഹചര്യത്തിലാണ് പുതിയ നായകനെ ഡൽഹി തീരുമാനിച്ചത്. വാര്‍ണര്‍ നായകനാകുന്ന ടീമിന്റെ ഉപനായകൻ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. സമൂഹ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് […]

Sports

കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ

  • 10th March 2023
  • 0 Comments

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കി.

Local News

യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി കായിക താരങ്ങളെ ആദരിച്ചു

  • 9th August 2022
  • 0 Comments

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9നു യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് ഒളവണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനില്‍ ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ യൂത്ത് സോഫ്ട്‌ബോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗം ഉമാ പാര്‍വ്വതി, ഫൂട്ട് വോളിയില്‍ ഇന്ത്യക്കായി കളിച്ച റിയാസ് […]

News Sports

കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

  • 10th July 2021
  • 0 Comments

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ […]

International News Sports

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍. വെസ്റ്റ്ഇന്‍ഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ട്വന്റി-20 മത്സരത്തിനിടയില്‍ രണ്ട് വിന്‍ഡീസ് താരങ്ങളാണ് കുഴഞ്ഞുവീണത്. ആന്റിഗ്വയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലാണ് വിന്‍ഡീസ് താരങ്ങളായ ചിനെല്ലേ ഹെന്റി, ചെഡിയന്‍ നേഷന്‍ എന്നിവര്‍ കുഴഞ്ഞുവീണത്. ഉടനെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പകരക്കാരെ […]

News Sports

പരിക്ക് വില്ലനായി; കണ്ണീരോടെ വിംബിള്‍ടണില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

  • 30th June 2021
  • 0 Comments

യുഎസിന്റെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ് വിംബിള്‍ഡനില്‍നിന്ന് പുറത്തേക്ക്. ഒന്നാം റൗണ്ട് മത്സരത്തിനിടെ കാലിന് പരിക്കേറ്റ സെറീന കളത്തില്‍ നിന്നും മുടന്തിയാണ് പുറത്തേക്ക് പോയത്. 24-ാം ഗ്രാന്‍സ്‌ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോര്‍ഡിനൊപ്പം എത്താനുള്ള മുപ്പത്തൊന്‍പതുകാരിയായ സെറീനയുടെ ശ്രമമാണ് ആദ്യ റൗണ്ടിലെ പരിക്കില്‍ വീണുടഞ്ഞത്. പരിക്കേറ്റ് മുടന്തി കളംവിട്ട സെറീന, കണ്ണീരോടെയാണ് വിംബിള്‍ഡനില്‍നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചത്. റോജര്‍ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാന്‍ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തില്‍ തെന്നിവീണ് പരിക്കേറ്റതോടെ, മത്സരം നടക്കുന്ന […]

ഐ.എസ്.എല്‍ പോരാട്ടം നാളെ തുടങ്ങും; മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ടിസില്‍ രാത്രി 7.30 ന് തത്സമയം

  • 19th November 2020
  • 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച രാത്രി തുടക്കം കുറിക്കും. കളിക്കളത്തിലെ പോരാട്ടത്തിന് ആവേശം പകരാന്‍ ഇത്തവണ ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നില്‍ ആരാധകര്‍ പ്രിയ ടീമിനായി ആര്‍ത്തുവിളിക്കും. കോവിഡ് കാരണം ഹോം- എവേ അടിസ്ഥാനത്തില്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പറക്കാന്‍ കഴിയാത്തതോടെ, മത്സരങ്ങളെല്ലാം ഗോവയിലാണ് നടത്തപ്പെടുന്നത്. നഗരത്തില്‍ 25 കി.മീ. ദൂരപരിധിയില്‍ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ ഫുട്ബാളിലെ ചിരവൈരികളായ […]

ദുബായിൽ അയൺമാൻ വേൾഡ് ചാംപ്യൻഷിപ്പ് വെർച്വൽ റേസ് പൂർത്തീകരിച്ച് ചെറുവാടി സ്വദേശിആനിസ് ആസാദ്

  • 13th October 2020
  • 0 Comments

മുക്കം : ദുബായില്‍ ഫുള്‍ അയണ്‍മാന്‍ കോന ക്ലാസിക് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് വെര്‍ച്വല്‍ റേസ് പൂര്‍ത്തീകരിച്ച് ചെറുവാടി സ്വദേശിയായ ആനിസ് ആസാദ്. കഴിഞ്ഞവര്‍ഷം അയണ്‍മാന്‍ 70.3 പദവി കരസ്ഥമാക്കി അഭിമാന നേട്ടം കൈവരിച്ച ആനിസ് ഇത്തവണ അതിന്റെ ഇരട്ടി ദൂരം താണ്ടിയാണ് ഫുള്‍ അയേണ്‍മാന്‍ ആയി മാറിയത്. അന്ന് എട്ടര മണിക്കൂറിനകം പൂര്‍ത്തിയാക്കേണ്ട മൂന്ന് സാഹസിക മത്സരങ്ങള്‍ ആറു മണിക്കൂര്‍ 28 മിനിറ്റില്‍ പൂര്‍ത്തിയാക്കിയാണ് അയേണ്‍മാന്‍ പട്ടം ചൂടിയിരുന്നത്. തിരമാലകള്‍ക്ക് കുറുകെ കടലിലെ നീന്തല്‍, ഓട്ടം, സൈക്ലിങ് […]

Sports

ഐ പി എൽ : മുംബൈ ഇന്ന് പഞ്ചാബിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ബാറ്റിംഗ് നിരയിൽ സ്ഥിരതയില്ലാത് മുംബൈ ഇന്ത്യൻസിനെ ഏറെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നമാണ്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾഇതുവരെ ഫോമിൽ […]

Kerala Sports

കമന്റേറ്ററും ഓസ്ട്രേലിയയുടെ ഇതിഹാസ താരവുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

  • 24th September 2020
  • 0 Comments

കമന്റേറ്ററും ഓസ്ട്രേലിയയുടെ ഇതിഹാസ താരവുമായ ഡീന്‍ ജോണ്‍സ് (59 )അന്തരിച്ചു. ഐ പി എല്ലുമായി ബന്ധപ്പെട്ട് കമന്ററി സംഘത്തിലെ അംഗമായിരുന്നു ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിൽ വെച്ച് മരണപ്പെടുകയായിരുന്നു. രാവിലെ പതിനൊന്നുമണിയോടെ ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ബ്രിഫിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററെന്ന […]

error: Protected Content !!