മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു; വിടവാങ്ങിയത് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ്
സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിലായികുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗൊര്‍ബച്ചേവിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗൊര്‍ബച്ചേവ്. 1999-ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്സയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ അദ്ദേഹത്തെ സംസ്കരിക്കുമെന്ന് […]
