ബേസിലിന്റെ നായികയായി നസ്രിയ; ‘സൂക്ഷ്മദര്‍ശിനി’ വരുന്നു
നടി നസ്രിയ നസിം മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനിയിലൂടെയാണ് താരം നായികയായി എത്തുന്നത്. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും […]
