Local

ഹെല്‍മറ്റിനുള്ളില്‍ പാമ്പ്; യാത്രയ്ക്കിടെ യുവാവിന് കടിയേറ്റു; കൊയിലാണ്ടി സ്വദേശി മെഡിക്കല്‍ കോളജില്‍

  • 23rd August 2023
  • 0 Comments

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിഞ്ഞിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളു. […]

error: Protected Content !!