കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം
കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച ‘സ്മാർട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്. 2017-ൽ സംസ്ഥാന സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാർഗങ്ങൾ പരീക്ഷാണാടിസ്ഥാനത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ […]
