ദീപ് സിദ്ധുവിനെ പിന്തുണക്കുന്നത് കോൺഗ്രസ്;എല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു;ശോഭ സുരേന്ദ്രൻ
റിപ്പബ്ലിക് ദിനത്തിൽ നടത്തിയകർഷകർ നടത്തിയ ട്രാക്ടർ കലാപം അക്രമസക്തമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ദീപ് സിദ്ധുവിനെ പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന് ശോഭ സുരേന്ദ്രൻ.’സമാധാന’ കാംക്ഷികളായ കോൺഗ്രസുകാർ, ഖദറുടയാത്ത വ്യാജ ഗാന്ധിയന്മാർ, ദീപ് സിന്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തതാണെന്ന് ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നടിച്ചു . ഫേസ് ബുക്ക് പോസ്റ്റ് ന്റെ പൂർണരൂപം ദീപ് സിദ്ധു ബിജെപിക്കാരൻ ആണെന്നാണ് ഇന്നലെ മുതൽ ഇടതുപക്ഷ ജിഹാദി സർക്കിളുകൾ പ്രചരിപ്പിക്കുന്നത്. […]
