നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ഇടുക്കി : കട്ടപ്പനയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുൻപാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിലവിലെ യുവതി ആശുപത്രിയിലാണ് ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. വെള്ളിയാഴ്ച പുലർച്ചെയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിന്റെ ശുചി മുറിയിൽ യുവതി പ്രസവിക്കുന്നത്. ഉച്ചയോടെ യുവതിയുടെ വീട്ടുകാർ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡൻ പോലും വിവരമറിയുന്നത്. ഉടനെ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. […]
