Kerala kerala

കപ്പല്‍ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ഐസിയുവില്‍ തുടരുന്നു: ഡോ ദിനേശ് കദം

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി എത്തിച്ചവരില്‍ എല്ലാവരും സംസാരിക്കുന്നുണ്ട്. ചികിത്സയിലുള്ള ചൈനീസ് പൗരന് 40 % പൊള്ളലേറ്റിട്ടുണ്ടെന്നും. ഇന്തോനേഷ്യന്‍ പൗരന് 30% പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. പതിനെട്ട് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതില്‍ ആറു പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.ഗുരുപരമായി പരുക്കേറ്റവര്‍ 72 മണിക്കൂറ് മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം ആവശ്യമാണെന്നും […]

Kerala kerala

തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്

കോഴിക്കോട്: തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതില്‍ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറില്‍ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉള്‍പ്പെടുന്നു. ഇത് കടലില്‍ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്വയമേവ കത്തുന്ന ഓര്‍ഗനോമെറ്റാലിക് […]

kerala Kerala

അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട:് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ ഫ്‌ലാഗ് സ്ഥാപിച്ച എം വി വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ പുറപ്പെട്ടെങ്കിലും തീ കണ്ടെയ്നറുകളിലടക്കം വ്യാപിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ നിയന്ത്രണവും ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. കണ്ടെയ്‌നറിനാണ് തീ പിടിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നുള്ള പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ മുങ്ങിയിട്ടില്ല. നിലവില്‍ കപ്പലിനുള്ളില്‍പെട്ട ജീവനക്കാരെ […]

Kerala kerala

മുങ്ങിയ കപ്പലില്‍ എന്തൊക്കെ? പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍

കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്നറുകളില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നതെന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു. കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേര്‍ന്നാല്‍ അസറ്റലിന്‍ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പര്‍ക്കം പലതരത്തില്‍ അപകടകരമാണ്. ഇതില്‍ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്. ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്‌നറില്‍ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്‌നറില്‍ […]

Kerala kerala

എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ചാ സാധ്യതയും ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കടലില്‍ രാസവസ്തുക്കള്‍ അടക്കം പകരുന്നത് തടയാന്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കും. കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ കണ്ടെയ്നറുകളിലെ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുളള സാധ്യതകള്‍ മുന്നില്‍ […]

kerala Kerala

ശക്തികുളങ്ങരയില്‍ കപ്പലിലെ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം

കൊല്ലം ശക്തികുളങ്ങരയില്‍ കപ്പലിലെ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ശക്തികുളങ്ങരയില്‍ അടിഞ്ഞ MSC എല്‍സ ത്രീ കപ്പലില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്നറുകള്‍ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കണ്ടെയ്നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. ഇവിടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചപ്പോള്‍ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു. കടലില്‍ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. വിഴിഞ്ഞത്ത് […]

Kerala kerala

മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍

കൊച്ചി: പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുകയാണ്. തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്.എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍. മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയില്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട് .ഇതിനകം തീരത്തടിഞ്ഞ അമ്പത് കണ്ടെയ്‌നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തീരത്തടിഞ്ഞ […]

Kerala kerala

കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍, 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കള്‍; ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലില്‍ ചരിഞ്ഞ എം എസ് സി എല്‍സ 3 എന്ന കപ്പലില്‍ നിന്നും വീണതെന്ന് കരുതപ്പെടുന്ന എന്തെങ്കിലും തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ […]

kerala Kerala

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിയുള്ള ഫോണ്‍ കാള്‍; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കൊച്ചി നേവല്‍ ബേസില്‍ ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ഫോണ്‍ കോള്‍ എത്തിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. എലത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഫോണ്‍ വിളിച്ചത് എന്നതില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതിക്കെതിരെ ഓഫിഷ്യല്‍ SECRET ആക്ട് ചുമത്തും. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. കൊച്ചി ഹാര്‍ബര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയുടെ വിശദമായ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]

Kerala kerala

വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് ‘തുര്‍ക്കി’ എത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് എത്തി. എം എസ് സിയുടെ ഭീമന്‍ കപ്പലായ ‘തുര്‍ക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുര്‍ക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുര്‍ക്കി’യെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക.

error: Protected Content !!