Kerala News

കെ റെയിൽ;തരൂരിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്;പക്ഷേ ഇരിക്കുന്നിടം കുഴിക്കാൻ സമ്മതിക്കില്ല: കെ.സുധാകരൻ

  • 18th December 2021
  • 0 Comments

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച ശശി തരൂരിന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ പിന്നാലെ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ അത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.കേവലം കോണ്ഗ്രസ് പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ആളാണ് തരൂർ. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ഒരു പാർട്ടി പ്രവർത്തകനെന്ന പാർട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും […]

Kerala News

അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അറിയില്ലെങ്കില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്ന് മുല്ലപ്പള്ളി;സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് ശശി തരൂരെന്ന് ചെന്നിത്തല

  • 17th December 2021
  • 0 Comments

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു.തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ പിന്തുണച്ച ആളാണ് ഈ എംപി. ഓരോരോ സന്ദര്‍ഭത്തിലും പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായിട്ടുള്ളത്. അടിയന്തരമായി ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടണം. ഇങ്ങനെ സ്വതന്ത്രനായി പോകാന്‍ അനുവദിക്കാമോ.. പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്’, മുല്ലപ്പള്ളി […]

Kerala News

ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ട്;വിവാദങ്ങൾക്കിടെ തരൂരിന്റെ ഫോട്ടോ മറുപടി

  • 17th December 2021
  • 0 Comments

കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍.ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ തരൂര്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള […]

National News

ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും വ്യക്തത വരുത്തി തരൂർ

  • 29th November 2021
  • 0 Comments

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാര്‍ക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍. ആറു വനിതാ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം രസകരമായ കുറിപ്പോടെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. Who says the Lok Sabha isn’t an attractive place to work? With six of my fellow MPs this morning: ⁦@supriya_sule⁩ ⁦@preneet_kaur⁩ ⁦@ThamizhachiTh⁩ ⁦@mimichakraborty⁩ ⁦@nusratchirps⁩ ⁦⁦@JothimaniMP⁩ pic.twitter.com/JNFRC2QIq1 — Shashi Tharoor (@ShashiTharoor) November 29, […]

National News

സുനന്ദ പുഷ്‌കറുടെ മരണം; തരൂരിനെതിരെയുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

  • 27th July 2021
  • 0 Comments

സുനന്ദ പുഷ്‌കര്‍ ദുരൂഹമരണ കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഓഗസ്റ്റ് 18 ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധി പറയും. രാവിലെ 11 മണിക്ക് അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിക്കുക. ഇത് മൂന്നാം തവണയാണ് കേസ് വിധി പറയുന്നതിനായി മാറ്റിയത്. കേസില്‍ കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് അപേക്ഷ നല്‍കി. ഡല്‍ഹി പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ […]

National News

കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെ.ടി രാമറാവു കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.മരുന്നുകളുടെ പേരിടുന്നതില്‍ ശശി തരൂര്‍ ജീക്ക് പങ്കുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കയതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുകയായിരുന്നു താനിതില്‍ കുറ്റക്കാരനല്ലെന്നായിരുന്ന തരൂരിന്റെ മറുപടി. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ കൊറോസീറോ എന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

National News

ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്;ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് ശശി തരൂര്‍

  • 1st February 2021
  • 0 Comments

കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ” എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്,” ബജറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Kerala News

‘പ്രകടനപത്രിക ജനാഭിപ്രായം കേട്ട ശേഷം, സംസ്ഥാന പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തും’; ശശി തരൂര്‍

  • 24th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ജനാഭിപ്രായം കേട്ട ശേഷമാകും തയ്യാറാക്കുകയെന്ന് പത്രിക തയ്യാറാക്കാനുള്ള ചുമതല ലഭിച്ച ശശിതരൂര്‍. ഇതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമായും വികസനത്തിലാകും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ വികസനചിന്തകളാണ് ഇടതുപക്ഷത്തിന്റേതെന്നും തരൂര്‍ വിമര്‍ശിച്ചു. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂര്‍ സംസ്ഥാന പര്യടനം നടത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ […]

National News

കാർഷിക നിയമം; സുപ്രീം കോടതിയുടെ നാലംഗ സമിതിക്കെതിരെ ശശി തരൂർ

  • 13th January 2021
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സമരം പരിഹരിക്കാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് . ”കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നാണ്” Forming this committee must have been a real challenge. How to find four people from among […]

National News

നരേന്ദ്രമോദിയുടെ 2012ലെ ട്വീറ്റിനെ പരിഹസിച്ച് ശശി തരൂര്‍

  • 11th December 2020
  • 0 Comments

പെട്രോള്‍ വില വര്‍ദ്ധനവിനെ വിമര്‍ശിച്ച് 2012ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മധ്യപ്രദേശിലും ഭോപ്പാലിലും പെട്രോള്‍ വില 91.59 ല്‍ എത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂര്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്. പെട്രോള്‍ വില കുത്തനെ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേടിന്റെ ഉത്തമ ഉദാഹരണമാണെന്ന മോദിയുടെ അഭിപ്രായം വളരെ ശരിയായണെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. യു.പി.എയുടെ സമയത്ത് പെട്രോളിന്റെ ലോക വില ബാരലിന് 140 ഡോളറായിരുന്നെന്നും […]

error: Protected Content !!