National News

‘എന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി’ ക്രൂരമായി ആക്രമിച്ചു,വനിതാ എംപിയുടെ വിഡിയോ പങ്കുവച്ച് തരൂർ

  • 16th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിനിടെ വനിതാ എംപിയോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന വിഡിയോ ശശി തരൂർ എംപി പുറത്തുവിട്ടു. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്കാണ് ദുരനുഭവം. https://twitter.com/ShashiTharoor/status/1537122107028652035?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1537122107028652035%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F06%2F16%2Fshashi-tharoor-shares-woman-mps-video.html ഏത് ജനാധിപത്യത്തിലും ഇത് നീചമാണ്. ഒരു സ്ത്രീ പ്രതിഷേധക്കാരിയെ ഇതുപോലെ കൈകാര്യം ചെയ്യുന്നത് എല്ലാ ഇന്ത്യൻ മര്യാദകളും ലംഘിക്കുന്നു. ഒരു ലോക്‌സഭാ എംപിയോട് ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ഡല്‍ഹി പൊലീസിന്‍റെ ഈ പ്രവൃത്തിയെ ഞാന്‍ അപലപിക്കുന്നു. നിങ്ങള്‍ […]

National News

ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല;വിദ്വേഷ പ്രസംഗത്തിൽ ശശി തരൂർ

  • 9th April 2022
  • 0 Comments

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.കഴിഞ്ഞ ദിവസമാണ് വിവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് […]

Kerala News

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ;തലപൊക്കി പഴയ ചിത്രങ്ങളും ട്രോളുകളും

  • 5th April 2022
  • 0 Comments

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ എം പി.സുഹൃത്ത് അച്യുതന്‍ മേനോന്‍ നേര്‍ന്ന വഴിപാടിന്‍റെ ഭാഗമായാണ് എം.പി വീണ്ടും തേങ്ങ ഉടയ്ക്കാനെത്തിയത്. ശേഷം പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയാണ് എം.പി മടങ്ങിയത്. വഴിപാടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയതാണ് തരൂരിന്‍റെ തേങ്ങ ഉടയ്ക്കല്‍. തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു.

National News

”അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍”മോദിയെ പ്രശംസിച്ച് തരൂര്‍ ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും

  • 14th March 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു.ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.ധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് […]

Kerala News

സിപിഎം സെമിനാറിലേക്ക് കെവി തോമസിനും ശശി തരൂരിനും ക്ഷണം

  • 13th March 2022
  • 0 Comments

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കും. ഏപ്രിൽ 7ന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ശശി തരൂരും പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രീയ ധാരയിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സിപിഐഎം വിശദീകരണം.കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു […]

National News

ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങുക ; ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദര്‍ശനത്തെ വിമർശിച്ച് ശശി തരൂർ

  • 24th February 2022
  • 0 Comments

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമർശിച്ച് ശശി തരൂർ. അല്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്ന് ശശി തരൂര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് […]

Kerala News

വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം;പരിശോധിക്കേണ്ടത് അത്യാവിശ്യമെന്ന് തരൂർ നിലപാട് മാറ്റം

  • 2nd February 2022
  • 0 Comments

കെ-റെയില്‍ വിഷയത്തിൽ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം ശശി തരൂർ ഫേസ്ബുക്കിൽ […]

Kerala News

രാജ്യം അംഗീകരിച്ചു കോണ്‍ഗ്രസിന് വേണ്ട ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബലും ശശി തരൂരും

  • 26th January 2022
  • 0 Comments

ഗുലാം നബി ആസാദിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും.കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. രാജ്യം അംഗീകരിച്ച മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദിന്റെ സേവനത്തെ കോണ്‍ഗ്രസിന് വേണ്ടെന്ന് കപിൽ സിബൽ പറഞ്ഞു.രാഷ്ട്രീയമായി മറുവശത്തുള്ള സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരമാണെങ്കിലും അദ്ദേഹത്തെ അഭിനന്ദക്കുന്നെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ […]

Kerala News

‘ശശി തരൂര്‍ നിലപാട് തിരുത്തണം’ സുധാകരൻ നൽകിയത് വാണിംഗ്

  • 27th December 2021
  • 0 Comments

കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ നിലപാട് തിരുത്തണമെന്ന് കെ മുരളീധരന്‍ എംപി. തരൂര്‍ യുഡിഎഫിനും പാര്‍ട്ടിയുടെ നിലപാടിനും ഒപ്പം നില്‍ക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.പ്രതിസന്ധികളില്‍ ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് ഓർക്കണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്.സുധാകരന്‍ നല്‍കിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാല്‍ വിഷയം മാറും. ഇപ്പോള്‍ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാര്‍ട്ടി ഭരണഘടന […]

Kerala News

പി ടി തോമസിന്റെ നിര്യാണം;12 ,48 ന് ശശി തരൂരിന്റെ അനുശോചനം ,12.10 ന് സഞ്ജു സാംസണിന് വിവാഹ വാർഷിക ആശംസ, പോസ്റ്റിന് താഴെ വ്യാപക വിമർശനം

  • 22nd December 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എംഎല്‍എ യുമായ പി.ടി തോമസിന്റെ വിയോഗത്തിൽ അനുശോചനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ന്റെ മുന്നാം വിവാഹ വാര്‍ഷികത്തിന് ആശംസ അറിയിച്ച് ശശി തരൂർ ഇട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു.ഈ പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു പിടി തോമസ് എംഎല്‍എയുടെ മരണവാർത്ത പുറത്ത് വരുന്നത്. പിന്നാലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. എന്നാല്‍ ശശി തരൂര്‍ […]

error: Protected Content !!