പങ്കാളിയെ പങ്കുവച്ച കേസ്;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് യുവതി പരാതി നൽകിയത് ഗതികെട്ട്
കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെയാണ് 26കാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. പീഡനങ്ങൾ തുടർന്നതോടെയാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് 32കാരനായ ഭർത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. അതീവ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴി […]
