സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയ്യാറാക്കി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ വാദം.

error: Protected Content !!