അയോധ്യയിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉപ്പും ചോറും;വ്യാപക വിമർശനം,പ്രതികരിച്ച് പ്രകാശ് രാജ്
ഉത്തർപ്രദേശിൽ അയോധ്യയിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉപ്പും ചോറും.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഡ് ചെയ്യുകയും ഗ്രാമത്തലവന് നോട്ടീസ് അയക്കുകയും ചെയ്തു.എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.കേന്ദ്ര സർക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നത്. എന്നാൽ അവിടെയും വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം ഇത്തരത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. ‘മിഡ്-ഡേ മീൽ മെനു’ എന്ന് ബോർഡും വീഡിയോയിൽ കാണാം.ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ […]
