സാഗർ പരിക്രമ; കേന്ദ്ര മന്ത്രി പർഷോത്തം രുപാല വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി
കേന്ദ്ര ഗവൺമെന്റിന്റെ സാഗർ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രുപാല തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ ശ്രീ പർഷോത്തം രൂപാല യോഗത്തിൽ പങ്കുവച്ചു. ഈ വർഷം സെപ്റ്റംബറോടെ ആദ്യത്തെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ അറിയിച്ചു. 2024 മെയ് മാസത്തോടെ തുറമുഖത്തിന്റെ […]
