International

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശവാദം. സൗദി അറേബ്യ വ്യോമത്താവളത്തിലാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈല്‍ ബ ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡന്റും സൗദി കിരീടാവകാശിയും ഇന്ന് കെയ്‌റോയില്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം ബാബ് അല്‍ മന്ദേബ് കടലിടുക്കിന് സമീപം ഹൂതി പോസ്റ്റുകള്‍ ആക്രമിച്ചതായി യെമന്‍ സൈന്യം അറിയിച്ചു. യെമനില്‍ തുടരുന്ന സംഘര്‍ഷം മൂലം 93,000-ത്തിലധികം ആളുകള്‍ പുതുതായി പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെങ്കടല്‍ തീരത്തെ ദുബാബ്, അല്‍-ഖോഖ പ്രദേശങ്ങളിലെ ഹൂതി പോസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!