സഭയില്‍ വാക്‌പോര്; തുടക്കം മുതല്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കര്‍ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതിലും പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് […]









