International News

യുക്രൈന്‍ അതിര്‍ത്തിയിൽ നിന്ന് പിൻവാങ്ങി റഷ്യ

  • 16th February 2022
  • 0 Comments

യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈമിയയില്‍ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ. ‘തെക്കന്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന്‌’റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. സൈനികര്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യന്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയില്‍ നിന്ന് റെയില്‍ […]

International News

ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്; വോളോഡിമിർ സെലെൻസ്കി

  • 15th February 2022
  • 0 Comments

യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു. ‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ ഇത്ര മാത്രമാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത് . യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് […]

International News

ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ

  • 31st December 2021
  • 0 Comments

സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ റഷ്യ നടത്തിയാതായി ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി അറിയിച്ചു. റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കപ്പിലില്‍ നിന്നും വിക്ഷേപിച്ചത് എന്നാണ് വിവരം. റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ സംഭവമാണെന്നും റഷ്യയുടെ പ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായക ചുവട് വയ്പ്പാണ് ഇതെന്നും മിസൈല്‍ പരീക്ഷണത്തെ […]

International News

അഫ്ഗാനിലെ താലിബാന്‍ ഭീഷണിക്കിടെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം

  • 3rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണിക്കിടെ ഉസ്ബക്കിസ്ഥാനിലെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ – ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 1500 ഓളം സൈനികര്‍ പങ്കെടുക്കും. ഉസ്ബക്കിസ്ഥാനിലെ സൈനികാഭ്യാസത്തിനു ശേഷം തജാക്കിസ്ഥാനിലും ഇരു സേനകളും സൈനികാഭ്യാസം നടത്തുന്നുണ്ട്. യു.എസ് സൈനിക പിന്മാറ്റത്തോടെ കലുഷിതമായ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നടത്തുന്ന ഈ സൈനികാഭ്യാസങ്ങള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട്. അഫ്ഗാന്‍ പ്രതിസന്ധി മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാഭീഷണി ആയി മാറുമോ എന്ന് റഷ്യ ആശങ്കപ്പെടുന്നു. വടക്കന്‍ അഫ്ഗാനില്‍ […]

International News

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് […]

റഷ്യയിൽ നിന്ന് സ്പുട്നിക് v വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി

റഷ്യയിൽ നിന്നുള്ള സ്പുട്നിക് v വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി. 30 ലക്ഷം ഡോസ് വാക്സിനാണ് ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ഇറക്കുമതിയാണിത്. വാക്സിൻ ഇറക്കുമതിക്കായി എല്ലാ സൗകര്യവും സജ്ജമാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സ്പുട്നിക് വാക്സിൻ സംഭരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ ആവശ്യമുണ്ട്. മൈനസ് 20 ഡിഗ്രീ സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്

International

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; എട്ടുകുട്ടികളും അധ്യപകനും കൊല്ലപ്പെട്ടു

റഷ്യയിലെ കസാൻ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. രണ്ട് പേരാണ് സ്കൂളിൽ വെടിയുതിർത്തതെന്നും ഇതിൽ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തോക്കുധാരികളായ രണ്ട് കൗമരക്കാരാണ് ആക്രമണത്തിന് പിന്നില്‍. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 820 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാൻ. ഇവിടെയുള്ള 175-ാം നമ്പർ സ്കൂളിലാണ് […]

National News

സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

  • 27th April 2021
  • 0 Comments

റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ‘സ്പുട്‌നിക് വി’. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് […]

error: Protected Content !!