International News

മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് ഉമ്മനല്‍കി യാത്രയാക്കുന്ന അച്ഛൻ; യുദ്ധ ഭൂമിയിലെ കണ്ണീർ കാഴ്ച

  • 25th February 2022
  • 0 Comments

മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടി യാത്രയാക്കി ഒരച്ഛൻ. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വീഡിയോ.മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുൻപ് ഉള്ള വീഡിയോ സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇ.യു. ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.അതേസമയം ഈ വീഡിയോ ഏത് സ്ഥലത്തുനിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.. മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ പുരുഷന്മാര്‍ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുക്രൈന്‍. […]

National News

യുദ്ധകാരണവും സാഹചര്യവും നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും

  • 25th February 2022
  • 0 Comments

യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെ മോദി പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ യുദ്ധകാരണവും സാഹചര്യവും മോദിയെ ധരിപ്പിച്ചു.കൂടാതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്നും വ്ളാഡിമിർ പുടിൻ അറിയിച്ചു. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു. 25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തില്‍ […]

National News

റഷ്യ- യുക്രൈൻ യുദ്ധം; സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു; ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച

  • 24th February 2022
  • 0 Comments

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു. എകണോമിക്‌സ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ആദ്യ മണിക്കൂറുകളിൽ പത്തു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ റിപ്പോർട്ട് ചെയ്തത് .പത്ത് ഓഹരികളിൽ ഒമ്പതും ചുവപ്പ് വിഭാഗത്തിലാണ് (റെഡ് കാറ്റഗറി) വ്യാപാരം നടത്തുന്നത്. ബിഎസ്ഇ സെൻസെക്‌സിൽ രണ്ടായിരം പോയിന്റ് ഇടിവു രേഖപ്പെടുത്തി 55,300 ലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 600 പോയിന്റ് ഇടിഞ്ഞ് 16500 ലെത്തി. എണ്ണവിലയിലും സ്വർണത്തിലും […]

International News

വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടി; റഷ്യക്കെതിരെ അമേരിക്ക

  • 24th February 2022
  • 0 Comments

യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞതിന് പിന്നാലെ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി.യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

International News

യുക്രൈനിൽ സൈനിക നടപടി അനിവാര്യം;യുദ്ധം പ്രഖ്യാപിച്ച് റഷ്യ

  • 24th February 2022
  • 0 Comments

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്നും എന്തിനും തയ്യാറാണെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. റഷ്യൻ സൈന്യം യുക്രൈനിൽ കടന്ന് വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു […]

International News

യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന

  • 23rd February 2022
  • 0 Comments

യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന. റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെയാണ് റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകളെന്ന് പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിനടുത്തുള്ള പ്രദേശത്തുനിന്ന് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ഈ പ്രദേശത്തുനിന്നും ആളുകള്‍ മാറിത്താമസിച്ചെന്നാണ് വിവരം. നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എന്നാല്‍ രാജ്യത്തിന്റെ […]

International News

യുക്രൈനില്‍ അധിനിവേശം;റഷ്യക്ക് സാമ്പത്തിക ഉപരോധമേർപ്പെടുത്തി കാനഡ

  • 23rd February 2022
  • 0 Comments

യുക്രൈനില്‍ അധിനിവേശം തുടരുന്നതിനിടെ കാനഡയും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി . അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്. റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയതിന് പുറമെ റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട് . ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ഉപരോധം കൂടുതല്‍ കടുപ്പിക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം. […]

International News

വ്‌ലാഡിമര്‍ പുടിനുമായി ഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് ജോ ബൈഡന്‍

  • 21st February 2022
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആഭിമുഖ്യത്തിൽ യുദ്ധം ഒഴിവാക്കാനായി നയതന്ത്ര പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്ന ഉപാധി കൂടി അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നയതന്ത്ര […]

International News

യുക്രൈൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; അതിർത്തിയിൽ സൈനികാഭ്യാസം തുടരുന്നു

  • 21st February 2022
  • 0 Comments

യുക്രൈൻ അധിനിവേശത്തിന് തയ്യാറായി റഷ്യ അതിർത്തിയിൽ സൈനികാഭ്യാസം തുടരുന്നു . റഷ്യയുടെ കൂടുതൽ സൈനികർ യുക്രൈൻ അതിർത്തിയോട് അടുക്കുന്നതായി സിബിഎസിന്റെ “ഫേസ് ദ നേഷൻ” എന്ന പരിപാടിയിൽ സ്റ്റോൾട്ടൻബെർഗാണ് മുന്നറിയിപ്പ് നൽകിയത്. 1945-ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചർച്ച നടത്തി. 105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ യുക്രൈനില്‍ […]

International News

യുദ്ധഭീതി; യുക്രൈനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി

  • 17th February 2022
  • 0 Comments

യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ യുക്രൈനില്‍നിന്ന് മടങ്ങിവരാൻ എംബസിയില്‍നിന്നു നിര്‍ദേശം വന്നതിനെത്തുടർന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.ആലുവ മണപ്പുറം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെ മകള്‍ കാശ്മീര നായര്‍ ഉള്‍പ്പെടെ 18 അംഗം സംഘം ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറി. അവിടെ എം.ബി.ബി.എസ്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് കാശ്മീര. ഇവര്‍ കയറിയ വിമാനത്തില്‍ 40-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ളതായി പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പോരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. താരതമ്യേന കുറഞ്ഞ […]

error: Protected Content !!