ഏത് നിയമനടപടിയും നേരിടാന്‍ തയ്യാര്‍; ആര്‍ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു, വി ഡി സതീശന്‍
ആര്‍എസ്എസ് അയച്ച നോട്ടീസ് തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും നിയമനടപടി നേരിടാന്‍ തയാറെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകള്‍ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് ആര്‍എസ്എസ് നോട്ടീസ് അയച്ചത്. ഗോള്‍വള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് വി.ഡി.സതീശന്റെ പ്രതികരണം. ഇതിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ […]
