Kerala

മലപ്പുറത്തിനെതിരെ ഡെർബി റെക്കോർഡ് കാക്കാൻ കാലിക്കറ്റ് എഫ്‌സി

കോഴിക്കോട്: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള സീസൺ 3-ലെ ആദ്യ മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്‌സി സ്വന്തം തട്ടകത്തിൽ മലപ്പുറം എഫ്‌സിയെ നേരിടും. കേരളത്തിലെ ഏറ്റവും വാശിയേറിയ ഫുട്ബോൾ പോരാട്ടം എന്ന വിശേഷണമുള്ള മത്സരം വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-ന് ആരംഭിക്കും.

കഴിഞ്ഞ ആഴ്ച ഇ എം എസ കോര്പറേഷന് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ നേടിയ മികച്ച വിജയത്തിന്റെ കരുത്തിലാണ് കാലിക്കറ്റ് എഫ്‌സി മലബാർ ഡെർബിക്കിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിലുള്ള കാലിക്കറ്റ് എഫ് സി പ്രശാന്ത് കെ, മാക്സിമിലിയാനോ ഉരുട്ടി എന്നിവരുടെ ഗോളുകളിലാണ് 2-0 കൊമ്പൻസിനെതിരെ വിജയം സ്വന്തമാക്കിയത്.

ഈ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാലിക്കറ്റ് എഫ്‌സി മുഖ്യ പരിശീലകൻ എവർ ഡെമാൾഡെ പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിച്ച മുഖ്യപരിശീലകൻ എവർ ഡെമാൾഡേ വ്യക്തമാക്കി, “ടീം വളരെ നന്നായി ഒത്തിണങ്ങിയിട്ടുണ്ട്. പരിചയസമ്പന്നരായ കളിക്കാരോട് കിടപിടിച്ച് കളിക്കുന്ന യുവതാരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നു”.

കാലിക്കറ്റ് എഫ്‌സി ക്യാപ്റ്റൻ പ്രശാന്തും യുവപ്രതിഭകളെ പ്രശംസിച്ചു. സീസണിന് മികച്ച തുടക്കം ലഭിച്ചതിൽ കളിക്കാർ ആവേശത്തിലാണെന്നും അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ് മലപ്പുറം എഫ്‌സി കോഴിക്കോട്ടെത്തുന്നത്. ഫോഴ്‌സ കൊച്ചിയുടെ തട്ടകത്തിൽ ഫോർസ കൊച്ചി എഫ്‌സിയോട് 1-0-ന് പരാജയപ്പെട്ടാണ് അവർ സീസൺ തുടങ്ങിയത്. ഗോൾകീപ്പറുടെ പിഴവിനെത്തുടർന്നാണ് കൊച്ചിയുടെ രാഹുൽ രാജു അവസാന നിമിഷങ്ങളിൽ മലപ്പുറത്തിനെതിരെ ഗോൾ നേടിയത്. ഗോൾ വീഴുന്നതിന് തൊട്ടുമുമ്പ് അവസാന മിനിറ്റുകളിൽ മലപ്പുറം പരിശീലകൻ കരീം ബെൻചെരിഫ ഗോൾകീപ്പറെ മാറ്റിയിരുന്നു.

“സീസണിലെ ആദ്യ വിജയത്തിനായി ആഗ്രഹിക്കുന്ന ശക്തമായ ഒരു ടീമാണ് ഞങ്ങളുടേത്, ഞാനും എന്റെ ടീമുകളും ശുഭപ്രതീക്ഷയിലാണ് നാളെ കാലിക്കറ്റ് എഫ് സി യുമായി കൊമ്പുകോർക്കാണ് ഇറങ്ങുന്നത്.” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മലപ്പുറം എഫ്‌സി നായകൻ അമാധൗ സൊക്കുന, അണ്ടർ 23 മലയാളി താരം മുഹമ്മദ് ബിലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ടീമിനെയും അവരുടെ ലക്ഷ്യങ്ങളെയും കുറിച്ചുള്ള മുഖ്യ പരിശീലകന്റെ അഭിപ്രായങ്ങളെ ഇരുവരും പിന്തുണച്ചു.

സൂപ്പർ ലീഗ് കേരള കലണ്ടറിലെ ഏറ്റവും കൂടുതൽ കാത്തിരിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നായി ഈ ഡെർബി അതിവേഗം മാറിയിരിക്കുന്നു. രണ്ട് സീസണുകളിലായി ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയവും ഒരു സമനിലയുമായി കാലിക്കറ്റ് എഫ്‌സി തോൽവിയറിയാതെ മുന്നേറുന്നു. അയൽക്കാരെ ഇതുവരെ തോൽപ്പിക്കാനാകാത്ത മലപ്പുറത്തിന് ഈ റെക്കോർഡ് തിരുത്താനുള്ള അവസരമാണ് വെള്ളിയാഴ്ചത്തെ സൂപ്പർ പോരാട്ടം.

വെള്ളിയാഴ്ച സീസണിലെ ആദ്യ വിജയവും മൂന്ന് പോയിന്റും നേടാൻ മലപ്പുറം ഇറങ്ങുമ്പോൾ, റെക്കോർഡ് പൂർണമായും ഏകപക്ഷീയമായി നിലനിർത്താനായിരിക്കും കാലിക്കറ്റ് എഫ്‌സിയുടെ ശ്രമം.

മത്സരത്തിന്റെ ടിക്കറ്റുകൾ superleaguekerala.com/tickets എന്ന വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ് ഓഫീസിലും ടിക്കറ്റുകൾ ലഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!