ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ ; റോക്കറ്റ് ബോയ്സ് സോണി ലീവിൽ
ആണവ ശാസ്ത്രത്തിന്റെ പിതാവായ ഹോമി ജെ ഭാഭയുടെയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെയും ജീവിത കഥ പറയുന്ന അഭയ് പന്നു സംവിധാനം ചെയ്ത വെബ് സീരീസ് ‘റോക്കറ്റ് ബോയ്സ്’ ഫെബ്രുവരി നാലിന് സോണി ലീവിലാണ് റിലീസ് ചെയ്തത്. ട്രെയ്ലർ മുതലേ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരുന്ന സീരീസിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇന്ത്യയുടെ ബഹിരാകാശ സാഹസികതയുടെ ഇതിഹാസങ്ങള്‍ക്കുള്ള ആദരസൂചകമായും, അവരുടെ സംഭാവനയുടെ പ്രാധാന്യം പുതുതലമുറയെ അറിയിക്കുന്നതിനും വേണ്ടിയാണ് എട്ട് എപ്പിസോഡുകളുള്ള ഇങ്ങനെയൊരു വെബ് സീരീസ് […]