Kerala News

ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം;പ്രാർത്ഥന ഏറ്റില്ല,കള്ളനെ പിടികൂടി

  • 29th October 2022
  • 0 Comments

അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി.ഇയാളെ വെള്ളിയാഴ്ച വൈകീട്ടോടെ അമ്പലപ്പുഴയില്‍നിന്ന് അരൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിക്ക് ചാര്‍ത്തുന്ന പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.മോഷണം പോയ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ആലപ്പഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് ക്ഷേത്രത്തിന്‍റെ നിന്ന് മോഷണം പോയത്. മോഷണത്തിന് മുമ്പ് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

error: Protected Content !!