Local

പ്രളയത്തില്‍ തകര്‍ന്ന കരിഞ്ചോലയിലെ റോഡ് പുനര്‍നിര്‍മ്മിച്ചു

പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന കരിഞ്ചോലമലയില്‍ തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലേക്ക്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. 2018 ജൂണ്‍ 14നുണ്ടായ ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചു വന്ന മലവെള്ളം 14 മനുഷ്യജീവനുകളാണ് കവര്‍ന്നത്. ഇതോടൊപ്പം മലയടിവാരത്തുള്ള റോഡും 500 മീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതോടെ പൂവന്‍മല ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദുരന്തമുണ്ടായ സമയം പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി റോഡ് പുനര്‍ […]

Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ […]

News

കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ

കുന്ദമംഗലം : ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡിനെ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (ജൂലൈ 13) ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.  സുധാകരന്‍ അഗസ്ത്യ മൂഴിയില്‍ നിര്‍വ്വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപി മാരായ രാഹുല്‍ഗാന്ധി, എം.കെ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ദേശീയപാത […]

Local

ഗതാഗതം നിരോധിച്ചു

കള്ളന്‍ തോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കള്ളന്‍ തോട്- കൂളിമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏരിമല മുതല്‍ നായര്‍കുഴി വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ജൂലൈ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതു വരെ കള്ളന്‍ തോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏരിമലയില്‍ നിന്ന് വെള്ളലശ്ശേരി വഴി നായര്‍കുഴിയിലോട്ടും കൂളിമാട് ഭാഗത്തുനിന്ന് തിരിച്ചും പോവേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

Local

കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായി റോഡിലെ വെള്ളക്കെട്ട്

കുന്ദമംഗലം: കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിന്റെ മുന്‍വശത്തുകൂടി കടന്നു പോകുന്ന റോഡിലെ വെള്ളക്കെട്ട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു. ചെറിയ മഴ പെയ്യുമ്പോഴേക്കും ഈ ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുകയാണ്. ശക്തിയായി മഴ പെയ്താല്‍ നീതി സാറ്റോറിന് സമീപത്തെ ബേക്കറി ഉള്‍പ്പെടെയുള്ള കടകളില്‍ വെള്ളം കയറല്‍ പതിവാണ്. പല തവണ കടകളില്‍ വെള്ളം കയറി പലഹാരങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റാന്റിനോട് ചേര്‍ന്ന് റോഡ് നവീകരിച്ചതോടെയാണ് വെള്ളം കയറല്‍ പതിവായത്. ഇത് സംബന്ധിച്ച് നിരവധി […]

Trending

കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത; പണി ആരംഭിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ദേശീയ പാതയിലേക്ക് ചേരുന്ന ഭാഗത്ത് ഈ ഭാഗം തകര്‍ന്ന് വാഹനങ്ങന്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള വഴിയായിരുന്നു ഇത്. തുടര്‍ന്ന പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ […]

Local

കോരങ്കണ്ടി ആക്കോളി റോഡിലെ തടസ്സം; തിങ്കളാഴ്ച പണി തുടങ്ങും

കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളില്‍ ഉള്ള പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടതില്‍ തിങ്കളാഴ്ച പണി തുടങ്ങാമെന്ന് ഉറപ്പ് നല്‍കി. പൈപ്പ് പൊട്ടിയത് മൂലം ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. എന്‍എച്ചി ല്‍ നിരന്തരം ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും താല്‍ക്കാലിക പരിഹാരം പഞ്ചായത്തു തന്നെ ചെയ്യുകയുമാണ് ഉണ്ടായിരുന്നത്. വീണ്ടും പൈപ്പ് പൊട്ടിയ സാഹചര്യത്തില്‍ […]

Local

കുഴിയടച്ച് രണ്ടാം നാള്‍ പൊട്ടിപ്പൊളിഞ്ഞ് കാരന്തൂര്‍-ഓവുങ്ങര റോഡ്

കാരന്തൂര്‍ :2 ദിവസം മുമ്പ് മുമ്പ് കുഴിയടച്ച് കാരന്തൂര്‍ ഓവുങ്ങര അപകടസാധ്യത കൂടുതലുള്ള മേഖല വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. : ശരിയായ രീതിയില്‍ സിമന്റും മറ്റും ചേര്‍ക്കാതെ കുഴിയടച്ചതിനാലാണ് മഴ പെയ്തയുടനെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്ഥിതിയിലായത്. നിരവധി വാഹനങ്ങള്‍ ദിവസവും പോകുന്ന റോഡില്‍ ഈ കുഴികള്‍ കാരണം അപകട സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ എന്തിന് ഈ പ്രഹസനം എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.

Local

14 വര്‍ഷത്തെ കാത്തിരിപ്പ്; പറമ്പത്ത് കാവ് ആമ്പല്‍കുളം റോഡ് യാഥാര്‍ത്ഥ്യമായി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പറമ്പത്ത് കാവ് ഡിവിഷനില്‍ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന റോഡ് യാഥാര്‍ത്ഥ്യമായി. 14 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന സ്വപ്‌നമാണ് പറമ്പത്ത് കാവ് ആമ്പല്‍ കുളം റോഡ്. ആസ്തി ഫണ്ടില്‍ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. റോഡ് ഇന്നലെ കാരാട്ട് റസാഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

Trending

ജപ്പാന്‍ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു; യാത്ര ചെയ്യാനാവാതെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്

ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം മുന്‍പാണ് ജപ്പാന്‍ കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കാലവര്‍ഷം വന്നതോട് കൂടി കിടങ്ങിലെ മണ്ണ് മുഴുവന്‍ ഒലിച്ച്‌പോയി റോഡിന്റെ നടുവിലായി വലിയൊരു ഗര്‍ത്തമായി മാറിയിരിക്കുകയാണ്. 400 മീറ്ററോളമാണ് റോഡ് ഇത്തരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കോ ഓട്ടോറിക്ഷക്കോ പൊലും പോകാനാവാതെ സഞ്ചാര യോഗ്യമല്ലാതായത്. പ്രദേശവാസികള്‍ക്ക് അസുഖം വന്നാല്‍ പോലും ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോള്‍ ഈ […]

error: Protected Content !!